ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ഇസ്‌റായേല്‍ ആക്രമണം

ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കുനേരെ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം. ഗസ്സയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടതിന്റെ പ്രതികരണമാണിതെന്നാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായ റിപ്പോര്‍ട്ടുകളില്ല.
ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ഗസ്സ മുനമ്പിനു സമീപം ഇസ്രായേല്‍ അപായ സൈറണ്‍ മുഴക്കിയിരുന്നു. ഗസ്സയില്‍ നിന്ന് റോക്കറ്റാക്രമണം ഉണ്ടായതിനെത്തുടര്‍ന്നായിരുന്നു ഇതെന്ന് ഇസ്‌റായേല്‍ സേന സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
കഴിഞ്ഞയാഴ്ച ഇസ്രായേലിലെ അതീവ സുരക്ഷ ജയില്‍ ചാടിയ ഇസ്‌ലാമിക് ജിഹാദ് അംഗങ്ങളില്‍ രണ്ട് പേരെ സുരക്ഷ സേന അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സൈറണ്‍ മുഴങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.
ആകെ ആറ് പേരാണ് ജയില്‍ ചാടിയത്. സക്കരിയ സുബൈദി, മഹ്മൂദ് അല്‍ അരിദ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.
