ഹജ്ജും പരിസ്ഥിതിയും
ഷറഫു വെസ്റ്റ് പത്തനാപുരം
ഹജ്ജിന്റെ ഭാഗമാണ് ബലി. സുഊദി അറേബ്യയിലെ മക്കയിലാണ് ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതെങ്കിലും അതിന്റെ ഭാഗമായുള്ള ബലി പെരുന്നാളിനോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ എല്ലായിടത്തും ബലി നിര്‍വഹിക്കുന്നുണ്ട്. 4000 കൊല്ലം മുമ്പ് ഇബ്‌റാഹീമും ഹാജറയും ഇസ്മാഈലും അടങ്ങിയ കുടുംബത്തിന്റെ ത്യാഗസ്മരണയില്‍ നിന്നാണ് ഹജ്ജ് പിറവി കൊണ്ടത്. അന്ന് ഒരു ആടിനെ അറുത്തു തുടങ്ങിയതാണ്. ഇന്നിപ്പോള്‍ 35 ലക്ഷം ഹാജിമാരാണ് മക്കയില്‍ ഹജ്ജ് നിര്‍വഹണത്തിന് സാക്ഷിയാവുന്നത്.
35 ലക്ഷത്തിലധികം മഹല്ലുകളില്‍ പെരുന്നാളിനോടനുബന്ധിച്ച് ലോകത്ത് ശരാശരി നാലോ അഞ്ചോ എണ്ണം പോത്ത്, കാള, ഒട്ടകം, ആട് എന്നിങ്ങനെ അറുക്കാന്‍ ജനങ്ങള്‍ തയ്യാറാവുന്നു. അതിന്റെ വിലയെന്നത് ഇന്നത്തെ മാംസത്തേക്കാള്‍ ഇരട്ടിയുമാണ്. അത് ഭക്ഷിക്കുന്നത് ആവശ്യമുള്ള എല്ലാ മതസ്ഥരുമാണ്. ഈ പ്രക്രിയ നടക്കുന്നതുകൊണ്ടാണ് ക്ഷീരകര്‍ഷകനായ എന്നെ പോലുള്ളവര്‍ക്ക് ഗുണം ലഭിക്കുന്നത്.
ഈ ബലികര്‍മം കൊണ്ട് നാട്ടിലെ കാര്‍ഷിക മേഖലയില്‍ കിട്ടുന്ന ഗുണം പറഞ്ഞാല്‍ മനസ്സിലാവില്ല. നാല്‍ക്കാലികള്‍ കാര്‍ഷിക മേഖലയില്‍ എല്ലാ നിലക്കും ഗുണം ചെയ്യുന്നുണ്ട്. അതിന്റെ നട്ടെല്ലാണ് നാം ആഘോഷിക്കുന്ന ബലി പെരുന്നാള്‍. ഇനിയെങ്കിലും ഖുത്ബകളില്‍ ബലി പെരുന്നാള്‍ ദേശീയാഘോഷമാണെന്ന് വിളംബരം ചെയ്യണം.