ഹജ്ജിന്റെ അന്തസ്സത്ത സാമൂഹിക ജീവിതത്തിലേക്ക് പകരണം- ഹജ്ജ് പഠന ക്യാമ്പ്
മഞ്ചേരി: ഹജ്ജ് കര്‍മത്തിന്റെ അന്തസ്സത്ത സാമൂഹിക ജീവിതത്തിലേക്ക് പകരാന്‍ വിശ്വാസികള്‍ ജാഗ്രത കാണിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠനക്യാമ്പ് ആഹ്വാനം ചെയ്തു. അശാന്തിയുടെയും സംഘര്‍ഷത്തിന്റെയും സമകാലിക ചുറ്റുപാടില്‍ ഹജ്ജ് വിളംബരം ചെയ്യുന്ന ഐക്യസന്ദേശത്തിന് പ്രസക്തി ഏറുകയാണെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യഖാന്‍ അധ്യക്ഷത വഹിച്ചു. ടി പി ഹുസൈന്‍ കോയ, സി എം സനിയ അന്‍വാരിയ, അബ്ദുറശീദ് ഉഗ്രപുരം, കെ അബ്ദുല്‍ അസീസ്, എം പി അബ്ദുല്‍കരീം സുല്ലമി, വി ടി ഹംസ പ്രസംഗിച്ചു. എം അഹമ്മദ് കുട്ടി മദനി രചിച്ച് യുവത പ്രസിദ്ധീകരിച്ച ‘ഹജ്ജും ഉംറയും’ പുസ്തകം കെ അബ്ദുന്നാസറിനു നല്‍കി ഡോ. യു പി യഹ്‌യാഖാന്‍ പ്രകാശനം ചെയ്തു. വി ടി ഹംസ, എ നൂറുദ്ദീന്‍, വി പി അഹമ്മദ്കുട്ടി, എം കെ ബഷീര്‍, സി അബ്ദുല്‍ജലീല്‍, ശുക്കൂര്‍ വാഴക്കാട് നതൃത്വം നല്‍കി.