ഹജ്ജ് പഠനക്ലാസ്
കണ്ണൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റി സലഫി ദഅ്‌വ സെന്ററില്‍ സംഘടിപ്പിച്ച ഹജ്ജ് പഠനക്ലാസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. മനുഷ്യ സാഹോദര്യം അനുഭവവേദ്യമാകുന്ന ഹാജിമാര്‍ വിനയവും വിശുദ്ധിയും കൈവരിച്ചുകൊണ്ടാവണം നാട്ടിലേക്ക് മടങ്ങേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. എം അഹ്മദ് കുട്ടി മദനി, ഗഫൂര്‍ പുന്നാട്, ടി മുഹമ്മദ് നജീബ് പ്രസംഗിച്ചു.
