27 Monday
October 2025
2025 October 27
1447 Joumada I 5

ഹജ്ജ് ചെയ്തതിനു ശേഷം കടം വീട്ടാതിരുന്നാല്‍

മുഫീദ്‌


? കടബാധ്യതയുള്ള ഒരാള്‍ ഹജ്ജ് ചെയ്തതിനു ശേഷം ആ കടം വീട്ടാമെന്ന് ഉറപ്പ് നല്‍കുകയും അത് പാലിക്കാതിരിക്കുകയും ചെയ്താല്‍ ആ ഹജ്ജ് സ്വീകാര്യമാകുമോ.
നസീഹ് പാലക്കാട്
മറ്റുള്ളവര്‍ക്ക് കൊടുത്തുവീട്ടാനുള്ള കടം എന്നും ബാധ്യതയാണ്. മരിച്ചാലും തീരാത്ത ബാധ്യതയാണത്. കടം കാരണം ഹജ്ജ് പ്രതിഫലശൂന്യമാവരുത് എന്നതുകൊണ്ടാണ് ബാധ്യതകള്‍ നിര്‍വഹിച്ച ശേഷം, അല്ലെങ്കില്‍ അതിനുള്ള പരിഹാര സംവിധാനങ്ങള്‍ ഉണ്ടാക്കിയ ശേഷം യാത്രക്ക് ഒരുങ്ങുന്നത്. ഹജ്ജ് കഴിഞ്ഞു വന്ന ശേഷം കടം വീട്ടാം എന്ന് പറഞ്ഞിട്ട് പിന്നീടത് ലംഘിക്കുന്നത് കുറ്റകരമാണ്. കടബാധ്യത വീട്ടിയില്ല എന്നതിനു പുറമെ പറഞ്ഞ വാക്ക് ലംഘിച്ചു എന്നതും കുറ്റത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കടക്കാരന്റെ ഹജ്ജിന്റെയും മറ്റ് കര്‍മങ്ങളുടെയും സ്വീകാര്യതയെപ്പറ്റി നാം വിധി പറയേണ്ടതില്ല. അത് പൂര്‍ണമായും അല്ലാഹുവില്‍ നിക്ഷിപ്തമാണ്. തെറ്റ് പറ്റുന്നവര്‍ അത് തിരുത്തുകയും കൂടുതല്‍ ഭക്തിയില്‍ ജീവിതം തുടരുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുക്കും എന്നാണ് ഖുര്‍ആന്‍ പറയുന്നത്.

Back to Top