ഈ വര്‍ഷം പത്ത് ലക്ഷം തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാമെന്ന് സഊദി

ഈ വര്‍ഷത്തെ ഹജ്ജിന് പത്ത്‌ലക്ഷം പേര്‍ക്ക് അനുമതി നല്‍കുമെന്ന് സഊദി അറേബ്യ. കോവിഡ് വാക്‌സിന്‍ പൂര്‍ണമായി സ്വീകരിച്ചവരും 65 വയസിന് താഴെയുള്ളവരുമായ ആളുകള്‍ക്ക് മാത്രമേ അനുമതിയുണ്ടാവുകയുള്ളൂ. സുരക്ഷിതവും ആത്മീയവുമായ അന്തരീക്ഷത്തില്‍ ലോകത്തെ പരമാവധി മുസ്‌ലിംകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനും പ്രവാചക മസ്ജിദ് സന്ദര്‍ശിക്കാനും കഴിയുമെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. വിദേശത്തുനിന്ന് വരുന്ന തീര്‍ഥാടകര്‍ സഊദിയിലേക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് പി സി ആര്‍ നെഗറ്റീവ് ടെസ്റ്റ് നടത്തേണ്ടതുണ്ട്.
