കുട്ടികള്‍ക്കും നല്കൂ അല്പം ശ്രദ്ധ
ജസ്ല സെമീമ വാരണാക്കര
കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ പെരുകി ഇരിക്കുകയാണ്. എല്ലാ സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത് മാതാപിതാക്കളുടെ അശ്രദ്ധയിലേക്കാണ്. കുട്ടികളുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തമാണെന്ന പാഠം പലരും മറക്കുന്നു. സോഷ്യല്‍ മീഡിയ പ്രചാരണ കോലാഹലങ്ങള്‍ വേണ്ടിവന്നു ജനങ്ങളുടെ കണ്ണു തുറക്കാന്‍. വീടുകളില്‍ ഭദ്രമായി സൂക്ഷിക്കുന്ന സമ്പത്തുകള്‍ക്ക് നല്‍കുന്ന സുരക്ഷയുടെ പകുതിയെങ്കിലും വീട്ടിലും സ്‌കൂളിലും പൊതു ഇടങ്ങളിലും നമ്മുടെ കുട്ടികള്‍ക്ക് അവകാശമുണ്ട്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ”കുട്ടികളെ തട്ടികൊണ്ട് പോകല്‍” വാര്‍ത്തകള്‍ പലതും തികച്ചും വ്യത്യസ്തമായിരുന്നു. അന്വേഷണം നടക്കുമ്പോള്‍ കുട്ടികള്‍ സുരക്ഷിതരായി തന്നെ കാണപ്പെടുന്നു. എന്നാല്‍ തീര്‍ത്തും ഇതിനെ തള്ളി കളയാന്‍ ഒക്കുമോ…? 2017ല്‍ സംസ്ഥാനത്ത് കാണാതായ 1774 കുട്ടികളില്‍ 1725 പേരെ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇനി 49 കുട്ടികളെ കണ്ടെത്താനുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് 2017ല്‍ പിടിയിലായ 199 പേരില്‍ 188 പേരും കേരളീയരാണ്. അവയവ മാഫിയ നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇതും നാം ശ്രദ്ധിക്കേണ്ടതുണ്ട്. മാതാപിതാക്കളുടെ ഭീതി ഒഴിവാക്കുക. മക്കളെ ശ്രദ്ധിക്കുക.