ജര്‍മന്‍ ഫുട്‌ബോള്‍ താരം റോബര്‍ട്ട് ബോവര്‍ ഇസ്‌ലാം സ്വീകരിച്ചു
പ്രമുഖ ജര്‍മന്‍ ഫുട്‌േബാള്‍ താരം റോബര്‍ട്ട് ബോവര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ഇസ്‌ലാം സ്വീകരിക്കുന്നതിന് തനിക്ക് വഴികാട്ടിയായത് ഭാര്യയും കുടുംബവുമാണെന്ന് വ്യക്തമാക്കിയ താരം, ഇന്‍സ്റ്റഗ്രാമില്‍ താന്‍ നമസ്‌കരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തു. നിലവില്‍ സഊദി പ്രോ ലീഗ് ക്ലബായ അല്‍തായി എഫ് സിയുടെ താരമാണ് ഈ 28കാരന്‍. ‘ഇന്ന് എനിക്ക് സന്ദേശം അയക്കുന്ന എല്ലാവര്‍ക്കും വേണ്ടി: ഭാര്യയും അവരുടെ കുടുംബവുമാണ് ഇസ്‌ലാം മതം സ്വീകരിക്കുന്നതിന് വഴികാട്ടിയായത്. ഈ യാത്രയില്‍ എന്നെ സഹായിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നിങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു’- ബോവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ന്യൂസിലന്‍ഡില്‍ നടന്ന 2015ലെ ഫിഫ അണ്ടര്‍-20 ലോകകപ്പില്‍ ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു. 2016ലെ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ജര്‍മന്‍ ടീമിലും ബോവറുണ്ടായിരുന്നു. കഴിഞ്ഞ മേയിലാണ് സഊദി ലീഗിലെത്തുന്നത്. സീസണില്‍ ഒരു വര്‍ഷത്തെ കരാറിലാണ് താരം സൗദി ക്ലബ്ബിലെത്തിയത്.