9 Saturday
November 2024
2024 November 9
1446 Joumada I 7

ഇസ്രായേലിന്റേത് വംശഹത്യ ഉടനെ നിര്‍ത്തണമെന്ന് കൊളംബിയ


ഇസ്രായേലിന്റെ കൂട്ടക്കുരുതി വംശഹത്യയാണെന്നും ഉടനെ നിര്‍ത്തണമെന്നും കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. ജബലിയ അഭയാര്‍ഥി ക്യാമ്പ് ആക്രമണദൃശ്യത്തോടൊപ്പം ‘എക്‌സി’ലെ കുറിപ്പിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. ഫലസ്തീന്‍ ജനതയെ ഗസ്സാ മുനമ്പില്‍ നിന്ന് തുടച്ചുനീക്കാനാണ് ഇസ്രായേലിന്റെ ശ്രമമെന്ന് ആരോപിച്ച അദ്ദേഹം ഇത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും ആഞ്ഞടിച്ചു.
ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് അസ്വീകാര്യമാണെന്ന് ചിലിയന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് പറഞ്ഞു. നിരപരാധികളായ കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുന്നത് ക്രൂരതയാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡാ സില്‍വ ‘എക്‌സി’ല്‍ കുറിച്ചു.
അര്‍ജന്റീന, പെറു, മെക്‌സിക്കോ എന്നീ രാജ്യങ്ങളും അഭയാര്‍ഥി ക്യാമ്പ് ആക്രമണത്തെ അപലപിച്ചു. ഇസ്രായേലിന്റെ വംശഹത്യ തടയാന്‍ നടപടിയെടുക്കാത്ത ഐക്യരാഷ്ട്രസഭാ നിലപാടിനെ യുഎന്‍ മനുഷ്യാവകാശ ഏജന്‍സി ഉദ്യോഗസ്ഥനും അമേരിക്കന്‍ അഭിഭാഷകനുമായ ക്രെയ്ഗ് മോഖിബര്‍ വിമര്‍ശിച്ചു. അറബ് വംശജരോടുള്ള കാലങ്ങളായുള്ള വിരോധമാണ് യുഎന്‍ നിലപാടിനു കാരണമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, താന്‍ ജോലി ഉപേക്ഷിക്കുകയാണെന്നും പ്രഖ്യാപിച്ചു.

Back to Top