ജെന്‍ഡര്‍ ന്യൂട്രാലിറ്റി: സര്‍ക്കാരിന്റെ കാപട്യം കരുതിയിരിക്കണം
കല്‍പ്പറ്റ: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന പേരില്‍ മതനിരാസം പ്രചരിപ്പിക്കാനുള്ള സര്‍ക്കാറിന്റെ കുതന്ത്രങ്ങളെ തിരിച്ചറിയണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥി സംഘടനയെ ഉപയോഗപ്പെടുത്തി കാമ്പസുകളില്‍ സദാചാരത്തിനെതിരെ കാമ്പയിന്‍ നടത്തിക്കൊണ്ടിരിക്കുന്നവര്‍ പെണ്‍കുട്ടികള്‍ പാന്റ്‌സ് ധരിച്ചാല്‍ എന്താണ് കുഴപ്പം എന്ന് ചോദ്യം ഉന്നയിച്ച് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന കപട ആശയത്തിലൂടെ മതത്തെ നേരിടുകയാണ്. ജില്ലാ പ്രസിഡന്റ് എസ് അബ്ദുസലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എം സൈതലവി എഞ്ചിനീയര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ജലീല്‍ മദനി, എന്‍ വി മൊയ്തീന്‍കുട്ടി മദനി, എ അബ്ദുല്‍ഹക്കീം അമ്പലവയല്‍, സി ഇല്‍യാസ് ബത്തേരി, അമീര്‍ അന്‍സാരി, ബഷീര്‍ സ്വലാഹി, അഷ്‌റഫ് പുല്‍പ്പള്ളി, ഇ കെ ശരീഫ് പ്രസംഗിച്ചു.