ജെന്‍ഡര്‍ ന്യൂട്രല്‍: വിദ്യാര്‍ഥിനികളെ ബലിയാടാക്കിയാല്‍ ചെറുക്കും: ഐ ജി എം

ഐ ജി എം സംസ്ഥാന കൗണ്‍സില്‍ സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്‌കരണം സാമൂഹിക അരാജകത്വത്തിലേക്ക് നയിക്കുന്ന വിധത്തിലാവരുതെന്ന് ഐ ജി എം സംസ്ഥാന കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു. സാമൂഹ്യ അരാജകത്വത്തിലേക്ക് നയിക്കും വിധം ജെന്‍ഡര്‍ ന്യൂട്രല്‍ അടിച്ചേല്‍പിച്ചാല്‍ അംഗീകരിക്കാനാവില്ല. രാഷ്ട്രീയവും സാംസ്‌കാരികവുമായ അജണ്ടകള്‍ സാധിച്ചെടുക്കാന്‍ വിദ്യാര്‍ഥിനികളെ ബലിയാടാക്കുന്ന നടപടിയുണ്ടായാല്‍ ചെറുത്തുതോല്‍പിക്കുമെന്നും ഐ ജി എം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മലബാറിനെ നിരന്തരമായി അവഗണിക്കുന്ന നിലപാട് അവസാനിപ്പിക്കണം. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ഹയര്‍ സെക്കണ്ടറി, ബിരുദ ബിരുദാനന്തര സ്ഥാപനങ്ങളും കോഴ്‌സുകളും മലബാറിന്റെ ജനസംഖ്യാനുപാതികമായി അനുവദിക്കണമെന്നും ഐ ജി എം ആവശ്യപ്പെട്ടു. അടുത്ത ആറ് മാസത്തേക്കുള്ള കര്‍മ പദ്ധതിക്ക് രൂപം നല്‍കി. ദ്വിദിന പ്രതിനിധി സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അഫ്‌നിദ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍, ഡോ. ജാബിര്‍ അമാനി, അബ്ദുല്‍ എസ് പി, ഫാത്തിമ ഹിബ, ഹുസ്‌ന പര്‍വീന്‍, സുഹാന ഉമ്മര്‍, ഫസഹ അരീക്കോട്, റെന്ന ബഷീര്‍, അദ്‌ല ടി ബഷീര്‍, സി പി ഷാദിയ, തഹ്‌ലിയ അന്‍ഷി, ഹസ്‌ന വയനാട്, ഫസീല പാലത്ത്, ഫിദ ബിസ്മ, ഡോ. അദീബ, ജിദ മനാല്‍, ഇ ഒ ഫൈസല്‍, ഹസ്‌ന പരപ്പനങ്ങാടി, ഹാമിദ് സനീന്‍ പ്രസംഗിച്ചു.