ജെന്റര്‍ ന്യൂട്രല്‍ വിവാദം: നവ ഉദാരത വാദങ്ങള്‍ തള്ളിക്കളയണം
കോഴിക്കോട്: ലിംഗസമത്വത്തിന്റെ പേരില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പിച്ച് വസ്ത്രസ്വാതന്ത്ര്യത്തില്‍ കടന്ന് കയറാനുള്ള ഗൂഢനീക്കങ്ങളെ ജാഗ്രതയോടെ കാണണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുറശീദ് മടവൂര്‍, ടി പി ഹുസൈന്‍കോയ, ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹിമാന്‍, ലത്തീഫ് അത്താണിക്കല്‍, ഫൈസല്‍ ഇയ്യക്കാട്, മെഹബൂബ് ഇടിയങ്ങര, വി പി നൂറുദ്ദീന്‍കുട്ടി, എന്‍ ടി അബ്ദുറഹിമാന്‍, അബ്ദു മങ്ങാട്ട് പ്രസംഗിച്ചു.