ന്യൂട്രല്‍ ജന്‍ഡര്‍ യൂണിഫോം: മതസ്വാതന്ത്ര്യത്തെ ഹനിക്കരുത്
കല്‍പ്പറ്റ: ന്യൂട്രല്‍ ജന്‍ഡര്‍ യൂണിഫോം അടിച്ചേല്‍പ്പിക്കുന്നതിലൂടെ മതം നിര്‍ദ്ദേശിക്കുന്ന വേഷമണിയാനുള്ള സ്വാതന്ത്ര്യം മതവിശ്വാസികള്‍ക്ക് നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് ഐ ജി എം ജില്ലാ സമിതി അഭിപ്രായപ്പെട്ടു. തങ്ങള്‍ക്കിഷ്ടപ്പെട്ട വിദ്യാലയങ്ങളില്‍ പഠിക്കാനും മതസ്വാതന്ത്ര്യം നിലനിര്‍ത്താനും വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയം അവസരമുണ്ടാക്കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് അഫ്രിന്‍ ഹനാന്‍ അധ്യക്ഷത വഹിച്ചു. ആയിശ തസ്‌നീം, സന നൗറിന്‍, ദിജ്മ സൈന്‍, ആദില ഫഹ്മി, അസ്‌ന ഷറിന്‍, ആനിയ ജബിന്‍, നസീറ ഉമ്മര്‍, ഫിദ ഫര്‍ഹ പ്രസംഗിച്ചു.
