6 Tuesday
October 2026
2026 October 6
1448 Rabie Al-Âkher 23

ഗസ്സയുടെ കണ്ണുനീര്‍ വോട്ടാക്കി മാറ്റരുത് – വളണ്ടിയര്‍ സംഗമം


മേപ്പാടി: ഫലസ്തീനില്‍ വീഴുന്ന രക്തതുള്ളികള്‍ വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഐ എസ് എം യൂണിറ്റി വളണ്ടിയര്‍ സംഗമം കുറ്റപ്പെടുത്തി. ഒന്നിച്ച് സംഘടിപ്പിക്കേണ്ട ഐക്യദാര്‍ഢ്യം ചേരിതിരിഞ്ഞ് നടത്തുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ലജ്ജാകരമായ നീക്കങ്ങള്‍ സമൂഹം നീരസത്തോടു കൂടിയാണ് കാണുന്നത്. സംഗമം സംസ്ഥാന സെക്രട്ടറി റഫീക്ക് നല്ലളം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ഇല്യാസ് ബത്തേരി അധ്യക്ഷത വഹിച്ചു. എം അഹ്‌മദ് കുട്ടി മദനി, അലി മദനി മൊറയൂര്‍, കെ പി അബ്ദുറഹീം, ഷഹദ് ബിന്‍ അലി, കെ വി നിയാസ്, അബ്ദുസലിം മേപ്പാടി, അബ്ദുസലാം മുട്ടില്‍, ജലീല്‍ മദനി, ബഷീര്‍ സ്വലാഹി, മഷ്ഹൂദ് മേപ്പാടി, നിഷാദ് പുല്‍പള്ളി പ്രസംഗിച്ചു.

Back to Top