6 Friday
December 2024
2024 December 6
1446 Joumada II 4

ഗസ്സയില്‍ സഹായം തടയുന്നത് യുദ്ധക്കുറ്റമെന്ന് യുഎന്‍


ഗസ്സയില്‍ സഹായം എത്തിക്കുന്നതുപോലും ഇസ്രായേല്‍ മുടക്കുന്നത് യുദ്ധക്കുറ്റമാണെന്ന് യു എന്‍. ഭക്ഷണം ഉള്‍പ്പെടെ അവശ്യസഹായം നിഷേധിക്കപ്പെടുന്ന ഗസ്സയിലെ ലക്ഷങ്ങള്‍ കടുത്ത പട്ടിണിയാണ് അനുഭവിക്കുന്നതെന്നും പട്ടിണിക്കിടല്‍ യുദ്ധരീതിയായി സ്വീകരിക്കുകയെന്ന യുദ്ധക്കുറ്റമാണ് അരങ്ങേറുന്നതെന്നും യുഎന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ വോള്‍കര്‍ ടര്‍ക് പറഞ്ഞു. വടക്കന്‍ ഗസ്സയിലെ മൂന്നു ലക്ഷം ഫലസ്തീനികളാണ് ഏറ്റവും കൊടിയ ഭക്ഷ്യക്ഷാമത്തിന്റെ പിടിയില്‍ കഴിയുന്നത്. ഇവിടേക്കുള്ള സഹായ ട്രക്കുകള്‍ ഇസ്രായേല്‍ മുടക്കുന്നത് തുടര്‍ക്കഥയാവുകയാണ്. ഗസ്സയില്‍ ഭക്ഷണമെത്തിക്കാന്‍ അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.

Back to Top