22 Sunday
December 2024
2024 December 22
1446 Joumada II 20

ഗസ്സ ജനതയെ ലോകം കൈവിടരുത് -യു എന്‍ സെക്രട്ടറി


ഗസ്സയില്‍ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഐക്യരാഷ്ട്രസഭയുടെ സേവന വിഭാഗമായ യു എന്‍ ആര്‍ ഡബ്ല്യു എക്കുള്ള ധനസഹായം പുനസ്ഥാപിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു എന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്. സഹായം താല്‍ക്കാലികമായി നിര്‍ത്താനുള്ള വിവിധ അംഗരാജ്യങ്ങളുടെ നീക്കം ഗസ്സയിലെ ജനങ്ങള്‍ക്ക് വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും യു എന്‍ അടക്കം 15 അന്താരാഷ്ട്ര സംഘടനകളുടെ മേധാവികള്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഗസ്സയിലെ പരിക്കേറ്റവരും വീട് നഷ്ടപ്പെട്ടവരുമായ ലക്ഷക്കണക്കിനാളുകളെ സേവിക്കുന്ന സന്നദ്ധ സംഘടനക്ക് ഫണ്ട് നിഷേധിക്കുന്നത് അപകടകരവും ദൂരവ്യാപകമായ മാനുഷികദുരന്തത്തിന് വഴിവെക്കുന്നതുമാണ്. ഗസ്സയിലെ ജനങ്ങളെ ലോകം കൈവിടരുതെന്നും ഇവര്‍ അഭ്യര്‍ഥിച്ചു. ഗസ്സയിലെ 22 ലക്ഷം ആളുകള്‍ക്ക് അടിയന്തിര സഹായം എത്തിക്കാന്‍ യു.എന്‍.ആര്‍.ഡബ്ല്യു.എയെ പോലെ ശേഷിയുള്ള മറ്റൊരു സംവിധാനവും നിലവിലില്ല. സ്വന്തം സഹപ്രവര്‍ത്തകര്‍ വരെ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തപ്പോഴും അവര്‍ അവിടെ സേവനനിരതരാണ്.

Back to Top