ഭിന്നശേഷിക്കാര്‍ക്ക് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ഗസ്സ
ഫലസ്തീനിലെ കൈകാലുകള്‍ നഷ്ടമായ ഭിന്നശേഷിക്കാര്‍ക്ക് മനസ്സിന് സന്തോഷം പകരാന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ്‌ക്രോസാണ് കഴിഞ്ഞ ദിവസം ഗസ്സ സ്റ്റേഡിയത്തില്‍ മത്സരം സംഘടിപ്പിച്ചത്. ഗസ്സയില്‍ എല്ലാ വര്‍ഷവും സമാനമായ രീതിയില്‍ ടൂര്‍ണമെന്റുകള്‍ നടത്താറുണ്ട്. ക്രച്ചസും വാക്കിങ് സ്റ്റിക്കുകളും ഉപയോഗിച്ചുള്ള മത്സരം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. റെഡ്‌ക്രോസ് സൊസൈറ്റി ടൂര്‍ണമെന്റിന്റെ ചിത്രങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇസ്രായേലിന്റെ ബോംബിങിലും ഏറ്റുമുട്ടലിലും കൈകാലുകള്‍ നഷ്ടപ്പെട്ടവരും ജന്മനാ കൈകാലുകള്‍ ഇല്ലാതെ വളര്‍ന്നവരുമായ കുട്ടികളാണ് പ്രധാനമായും മത്സരത്തില്‍ പങ്കെടുത്തത്. ഇവര്‍ക്കായി ഗസ്സയില്‍ പ്രത്യേക ഫുട്‌ബോള്‍ പരിശീലന ക്യാംപുകളും അക്കാദമികളും നടത്തുന്നുണ്ട്.