ഗസ്സയില്‍ നടക്കുന്ന യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കണമെന്ന് ആംനസ്റ്റി

ആഗസ്തില്‍ ഗസ്സാ മുനമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ മാരകമായ ആക്രമണങ്ങള്‍ക്കിടെ നടന്ന യുദ്ധക്കുറ്റങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. സിവിലിയന്മാര്‍ക്കു നേരെയുണ്ടായ മൂന്നു പ്രത്യേക ആക്രമണങ്ങളുടെ സാഹചര്യങ്ങള്‍ ആംനസ്റ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരിശോധിക്കുന്നുണ്ട്- അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും അവസാനമായി ഇസ്‌റാഈല്‍ ഗസ്സക്കെതിരെ നടത്തിയ ആക്രമണം മൂന്നു ദിവസം മാത്രമായിരുന്നെങ്കിലും, ഉപരോധിക്കപ്പെട്ട ജനങ്ങള്‍ക്ക് പുതിയ ആഘാതവും നാശവും അഴിച്ചുവിടാന്‍ അത് മതിയായ സമയമായിരുന്നു- ആംനസ്റ്റി ഇന്റര്‍നാഷനല്‍ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കാലമര്‍ഡ് പറഞ്ഞു.
