26 Friday
July 2024
2024 July 26
1446 Mouharrem 19

ഗരീബ് നവാബ് മസ്ജിദ് യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കണം -കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് സംഘപരിവാര്‍ ഭരണകൂടത്തിന്റെ പിന്‍ബലത്തില്‍ പൊളിച്ചു കളഞ്ഞ ഉത്തര്‍പ്രദേശിലെ ഗരീബ് നവാസ് മസ്ജിദ് യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കാന്‍ നടപടിയുണ്ടാവണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയും നിയമ വ്യവസ്ഥയും ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന് ബാധകമാണെന്നുണ്ടെങ്കില്‍ തകര്‍ക്കപ്പെട്ട മസ്ജിദ് പുനര്‍ നിര്‍മ്മിക്കുകയും തകര്‍ത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പുവരുത്തുകയും വേണം. ഇക്കാര്യത്തില്‍ നിയമ സംവിധാനം തുടരുന്ന കുറ്റകരമായ നിസ്സംഗത രാജ്യത്തെ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ കളങ്കപ്പെടുത്തുന്നതിന്റെ തെളിവാണ്. ഗരീബ് മസ്ജിദ് തകര്‍ത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടങ്ങള്‍ തയ്യാറല്ലെന്നിരിക്കെ ജുഡീഷ്യറി നേരിട്ട് കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണം.
രാജ്യത്ത് വീണ്ടും സംഘ്പരിവാര്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. നിയമ വ്യവസ്ഥയും സര്‍ക്കാറുകളും നോക്കു കുത്തിയായി കൊലപാതകികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതു കൊണ്ടാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. എം മൊയ്തീന്‍കുട്ടി, പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, പ്രഫ. അബ്ദുല്‍അലി മദനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, ഡോ. ഐ പി അബ്ദുസ്സലാം, കെ പി മുഹമ്മദ്, പി പി ഖാലിദ്, കെ എല്‍ പി ഹാരിസ്, ഡോ. അനസ് കടലുണ്ടി, എം അഹ്മദ്കുട്ടി മദനി, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, എം ടി മനാഫ്, ഡോ. അന്‍വര്‍ സാദത്ത്, കെ അബ്ദുസ്സലാം മാസ്റ്റര്‍, അബ്ദുസ്സലാം പുത്തൂര്‍, ഫാസില്‍ ആലുക്കല്‍, ഷഹീര്‍ വെട്ടം, വി സി മറിയക്കുട്ടി സുല്ലമിയ്യ, റുഖ്‌സാന വാഴക്കാട് പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x