യു എസില്‍ ഗാന്ധിപ്രതിമ തകര്‍ത്ത് വിദ്വേഷ മുദ്രാവാക്യങ്ങള്‍ എഴുതി

ന്യൂയോര്‍ക്കില്‍ ക്ഷേത്രത്തിനു സമീപത്തെ ഗാന്ധിപ്രതിമ തകര്‍ത്തു. ഇതാദ്യമായല്ല യു എസില്‍ ഗാന്ധിപ്രതിമ തകര്‍ക്കുന്നത്. ശ്രീതുളസി ക്ഷേത്രത്തിനു സമീപത്തെ പ്രതിമ ആറു പേര്‍ ചേര്‍ന്നാണ് തകര്‍ത്തത് എന്നാണ് റിപോര്‍ട്ട്. പ്രതിമയില്‍ വിദ്വേഷവാക്യങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. 25 മുതല്‍ 30 വരെ പ്രായമുള്ളവരാണ് പ്രതിമ തകര്‍ത്തതിനു പിന്നിലെന്നാണ് സൂചന. ഇവര്‍ വാഹനങ്ങളില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 2020ല്‍ രണ്ടു തവണയാണ് യു എസില്‍ ഗാന്ധിപ്രതിമ തകര്‍ത്തത്. ഫെബ്രുവരിയിലും ഡിസംബറിലുമായിരുന്നു സംഭവം റിപോര്‍ട്ട് ചെയ്തത്. അന്ന് ഖലിസ്ഥാന്‍ വാദികളായിരുന്നു പ്രതിമ തകര്‍ത്തതിനു പിന്നിലെന്നായിരുന്നു റിപോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഗാന്ധിപ്രതിമ തകര്‍ത്ത സംഭവം റിപോര്‍ട്ട് ചെയ്തിരുന്നു.
