ഫ്രാന്‍സ്: ഹിജാബ് അണിഞ്ഞ സ്ത്രീയുടെ ചിത്രം മന്ത്രാലയത്തിന്റെ കലണ്ടറില്‍

ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിന്റെ 2023-24 വര്‍ഷത്തെ കലണ്ടറില്‍ ഹിജാബ് അണിഞ്ഞ സ്ത്രീയുടെ ചിത്രം പ്രസിദ്ധീകരിച്ചത് രാജ്യത്ത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവ് ഡാമിയന്‍ റിയോ മന്ത്രാലയത്തെ രൂക്ഷമായി വിമര്‍ശിച്ചു. ‘മന്ത്രാലയം ഇപ്പോള്‍ ഇസ്‌ലാമിക് ഹിജാബിനെ പ്രോത്സാഹിപ്പിക്കുകയാണെ’ന്ന കുറിപ്പോടെ മന്ത്രാലയത്തിന്റെ കലണ്ടറിന്റെ ചിത്രം റിയോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ട്വീറ്റിനു ശേഷം പ്രതിരോധ മന്ത്രാലയം കലണ്ടര്‍ ആധികാരികമല്ലെന്ന് വ്യക്തമാക്കിയതായി ‘ലെ ഫിഗാരോ’ റിപോര്‍ട്ട് ചെയ്തു. ഇത് വ്യാജ വാര്‍ത്തയാണ്. പ്രചരിക്കുന്നതെല്ലാം സത്യമല്ല. പ്രതിരോധ മന്ത്രാലയത്തിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കലണ്ടര്‍ കൃത്രിമമാണ്- മന്ത്രാലയത്തെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
