3 Sunday
December 2023
2023 December 3
1445 Joumada I 20

ഫ്രാന്‍സിലെ സ്‌കൂളുകളില്‍ പര്‍ദ നിരോധിക്കുന്നു

മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന അബായ വസ്ത്രം സ്‌കൂളുകളില്‍ നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്. പര്‍ദ പോലെ അയഞ്ഞ ഫിറ്റിങ് ഉള്ള വസ്ത്രമാണ് അബായ. ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേല്‍ അത്താലാണ് ഇക്കാര്യം അറിയിച്ചത്.
”നിങ്ങള്‍ ഒരു ക്ലാസ്മുറിയില്‍ പ്രവേശിക്കുമ്പോള്‍ അവിടത്തെ വിദ്യാര്‍ഥികളെ വസ്ത്രധാരണം നോക്കി അവരുടെ മതം തിരിച്ചറിയാന്‍ കഴിയരുത്. മതേതരത്വം എന്നാല്‍ സ്‌കൂളുകളെ സ്വയം മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ്. അബായ എന്നാല്‍ മതചിഹ്നത്തില്‍ പെട്ടതാണ്. സ്‌കൂള്‍ രൂപീകരിക്കേണ്ട മതേതര സങ്കേതത്തിനെതിരാണ് അത്” – മന്ത്രി കൂട്ടിച്ചേര്‍ത്തു. 2004ല്‍ സ്‌കൂളുകളില്‍ ‘വിദ്യാര്‍ഥികള്‍ മതപരമായ ബന്ധം പ്രകടിപ്പിക്കുന്ന അടയാളങ്ങളോ വസ്ത്രങ്ങളോ’ ധരിക്കുന്നത് ഫ്രാന്‍സ് നിരോധിച്ചിരുന്നു. 2010-ല്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന നിഖാബ് നിരോധനം ഫ്രാന്‍സില്‍ നടപ്പാക്കി. ഇത് രാജ്യത്തെ മുസ്‌ലിം സമുദായത്തിനകത്ത് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x