ഫുട്‌ബോള്‍ മേള
കുനിയില്‍: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കീഴുപറമ്പ് മണ്ഡലം ഐ എസ് എം, എം എസ് എം സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മേളയില്‍ കുനിയില്‍ അന്‍വാര്‍ നഗര്‍ ജേതാക്കളായി. പൂവത്തിക്കണ്ടി ശാഖ റണ്ണറപ്പ് ആയി. വിജയികള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ ഹുസൈന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഫാസില്‍ ആലുക്കല്‍, കെ ടി യൂസുഫ്, പി ടി ഉസൈന്‍, അലി കരുവാടന്‍, കെ സി അന്‍വര്‍, സലീം കാരണത്ത്, എം കെ നാസര്‍, കെ ടി ജലീല്‍, ഖമറുല്‍ ഇസ്‌ലാം, എം കെ ഷമീല്‍, എം പി അബ്ദുറഊഫ് നേതൃത്വം നല്‍കി.