ഫുട്‌ബോള്‍ മത്സരം
കൊച്ചി: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന് ഐ എസ് എം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരം ഷഫീഖ് നെട്ടൂര്‍ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ ആലുവ മണ്ഡലം ജേതാക്കളായി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കൗണ്‍സിലര്‍ സിയാദ് എടത്തല ട്രോഫികള്‍ വിതരണം ചെയ്തു. അബ്ദുല്ല നെട്ടൂര്‍, കെ കെ എം അഷ്‌റഫ്, സിജാദ് കൊച്ചി, സൈഫുദ്ദീന്‍, കബീര്‍ സുല്ലമി, ഐ എസ് എം ജില്ലാ പ്രസിഡന്റ് സാബിഖ് മാഞ്ഞാലി, സെക്രട്ടറി ബുറാശിന്‍ എം എം, ട്രഷറര്‍ സിയാസ് പള്ളുരുത്തി, നൗഫല്‍ ഹാദി, നൂനുജ് യൂസഫ്, ആസിഫ് കൊച്ചി നേതൃത്വം നല്‍കി.