ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു
അരീക്കോട്: മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരം ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ എടവണ്ണയെ പരാജയപ്പെടുത്തി കീഴുപറമ്പ് മണ്ഡലം ജേതാക്കളായി. ഐ എസ് എം ജി ല്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് ട്രോഫികള്‍ വിതരണം ചെയ്തു. അബ്ദുല്ലത്തീഫ് മംഗലശ്ശേരി, മുസ്ഫര്‍ റഷാദ് മമ്പാട്, നുഹ്മാന്‍ കടന്നമണ്ണ, ഇല്യാസ് മോങ്ങം, ഡോ. ഉസാമ, ജുനൈസ് മുണ്ടേരി, സമീര്‍ പന്തലിങ്ങല്‍, അമീനുല്ല നേതൃത്വം നല്‍കി.