ഹവ്വ കോളജില്‍ ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിച്ചു
കോഴിക്കോട്: പാറോപ്പടി ഹവ്വ കോളജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ‘പലാരപ്പൊതി’ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. കോളജ് മാനേജിംഗ് ഡയരക്ടര്‍ അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അക്കാഡമിക് ഡയറക്ടറും എം അഹമ്മദ്കുട്ടി മദനി പ്രിന്‍സിപ്പലുമായ ഹവ്വ കോളേജ് മൂന്നാം വാര്‍ഷികം ആഘോഷത്തിന്റെ ഭാഗമായാണ് ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിച്ചത്. കായപ്പോള, ഉന്നക്കായ, ബര്‍ഗര്‍, കക്കറൊട്ടി, വിവിധ തരം കേക്കുകള്‍, പായസങ്ങള്‍, ചായ മുതല്‍ മൊജിറ്റോ തുടങ്ങിയ പാനീയങ്ങള്‍, നെയ്യപ്പം ബീഫ് കോംബോ മുതല്‍ റാബിറ്റ് ഫ്രൈ വരെ ഫെസ്റ്റിന് മികവേകി. സംഘാടക സമിതി അംഗങ്ങളായ നദീര്‍ മൊറയൂര്‍, അസീസ് സ്വലാഹി, സജ്‌ല ടീച്ചര്‍, നബീല്‍ മാസ്റ്റര്‍, അംന ടീച്ചര്‍, സറഫുന്നീസ ടീച്ചര്‍, സ്റ്റുഡന്റ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നദ നസ്‌റിന്‍ നേതൃത്വം നല്‍കി.