22 Wednesday
October 2025
2025 October 22
1447 Joumada I 0

ഫോക്കസ് യു എ ഇ രക്തദാന ക്യാമ്പ്

അബൂദബി: രക്തദാന ദിനത്തോടനുബന്ധിച്ച് ഫോക്കസ് യു എ ഇ അബൂദബിയിലെ ഖാലിദിയ ബ്ലഡ് ബാങ്കില്‍ വോസ, യു എഫ് കെ സംഘടനകളുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫോക്കസ് അംഗങ്ങളായ നസീല്‍ അബൂദബി, തന്‍സീല്‍ ഷാര്‍ജ, അബൂദബി ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി അഷ്‌റഫ് സുല്ലമി, മുസഫ യൂണിറ്റ് സെക്രട്ടറി അബ്ദുസ്സമദ്, വോസ ഡയറക്ടര്‍ മുഹമ്മദ് ഹുസൈന്‍, യു എഫ് കെ സെക്രട്ടറി വിനില്‍ പട്ടേരി, ബ്ലഡ്‌വിംഗ് കണ്‍വീനര്‍ അബ്ദുന്നാസര്‍ പ്രസംഗിച്ചു. രക്തം ദാനംചെയ്തവര്‍ക്ക് യു എ ഇ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അസൈനാര്‍ അന്‍സാരി, ജനറല്‍ സെക്രട്ടറി അബ്ദുല്ല മദനി എന്നിവര്‍ ഉപഹാരം നല്‍കി.

Back to Top