8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ഫോക്കസ് ഇന്റര്‍നാഷണല്‍ സൗദി റീജന് പുതിയ നേതൃത്വം


ഖോബാര്‍: ഫോക്കസ് ഇന്റര്‍നാഷണല്‍ സൗദി റീജന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജരീര്‍ വേങ്ങര (സി ഇ ഒ), നസീമുസ്സബാഹ് (സി ഒ ഒ), ജമാല്‍ മുഹമ്മദ് (അഡ്മിന്‍ മാനേജര്‍), അബ്ദുല്‍ റഹൂഫ് (ഫൈനാന്‍സ് മാനേജര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. മറ്റ് ഭാരവാഹികളായി നൗഷാദ് എം വി എം (ഡെപ്യൂട്ടി സി ഇ ഒ), ഷഫീഖ് പി എന്‍ (എച്ച് ആര്‍ മാനേജര്‍), അസ്ഹറുദ്ദീന്‍ (സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍), വഹീദുദ്ദീന്‍ (ഇവെന്റ്‌സ് മാനേജര്‍), മുഹമ്മദ് റാഫി. (മാര്‍ക്കറ്റിംഗ് മാനേജര്‍) എന്നിവരെയും തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഐ എം കെ അഹ്മദ്, ജൈസല്‍ അബ്ദുറഹ്മാന്‍ എന്നിവരെ തിരഞ്ഞെടുക്കുകയും ഷബീര്‍ വെള്ളാടത്ത്, മുഹമ്മദ് യൂസുഫ് എന്നിവരെ നോമിനേറ്റ് ചെയ്യുകയും ചെയ്തു. അലി അനീസ്, ഇക്ബാല്‍, ശുകൂര്‍ മൂസ, ഫാറൂഖ് ഇരിക്കൂര്‍ എന്നിവരെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍മാരായും തിരഞ്ഞെടുത്തു.
ഖോബാറിലെ വെല്‍ക്കം റെസ്റ്റോറന്റില്‍ നടന്ന യോഗത്തില്‍ ഷബീര്‍ വെള്ളാടത്ത് അധ്യക്ഷത വഹിച്ചു. ജരീര്‍ വേങ്ങര പ്രവര്‍ത്തന റിപ്പോര്‍ട്ടും അബ്ദുല്‍ റഹൂഫ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മെഹബൂബ് അബ്ദുറഹ്മാന്‍, ഫാറൂഖ് സ്വലാഹി സംസാരിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x