8 Thursday
October 2026
2026 October 8
1448 Rabie Al-Âkher 25

ഫോക്കസ് ക്വിസ് മത്സര വിജയികള്‍


ജിദ്ദ: ഫോക്കസ് ഇന്റര്‍നാഷണല്‍ സഊദി റീജ്യന്‍ ദേശീയ സമിതി സംഘടിപ്പിച്ച എട്ടാമത് റമദാന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സര ഫലം പ്രഖ്യാപിച്ചു. ഡോ. സാജിദ് ബാബു ജിദ്ദ, ഫസീല ഷാഹുല്‍ റിയാദ്, ത്വയ്യിബ ത്വല്‍ഹ ദമ്മാം ആദ്യ മുന്ന് സ്ഥാനങ്ങള്‍ നേടി. വിശുദ്ധ ഖുര്‍ആന്‍, നബിചരിത്രം, സ്വഹാബിമാരുടെ ചരിത്രം തുടങ്ങിയ വിഷയങ്ങളിലാണ് മത്സരം നടത്തിയത്. സി ഇ ഒ ജരീര്‍ വേങ്ങര, സി ഒ ഒ നസീമുസ്സബാഹ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. ഹാരിസ് ജുബൈല്‍, അലി അനീസ് ജിദ്ദ, ഷഫീഖ് ജുബൈല്‍, നൗഷാദ് എം വി എം ദമ്മാം, സയ്യിദ് സുല്ലമി തുറൈഫ്, ഷമീര്‍ സ്വലാഹി നേതൃത്വം നല്‍കി.

Back to Top