8 Friday
August 2025
2025 August 8
1447 Safar 13

ഫോക്കസ് ഖത്തര്‍ പ്രവര്‍ത്തക സംഗമം

ദോഹ: ഫോക്കസ് ഖത്തര്‍ പ്രവര്‍ത്തക സംഗമം ‘സിഗ്നേച്ചര്‍’ ഫോക്കസ് ഖത്തര്‍ റീജിയന്‍ സി ഇ ഒ ഹാരിസ് പി ടി ഉദ്ഘാടനം ചെയ്തു. ഹിലാല്‍ ഡിവിഷന്‍ ഡയറക്ടര്‍ നാസര്‍ ടി പി അധ്യക്ഷത വഹിച്ചു. ആരോഗ്യ സെഷനില്‍ ഡോ. യഹ്‌യ ക്ലാസെടുത്തു. പി എം എ ഗഫൂര്‍ സദസ്സിനോട് സംവദിച്ചു. ഹമദ് ബിന്‍ സിദ്ദീഖ്, ഫായിസ് എളയോടന്‍, അഷ്ഹദ് ഫൈസി, നിഹാല്‍ ഫാറൂഖി, മിദ്‌ലാജ് ലത്തീഫ് സ്വാഗതവും ഷബീന്‍ ഷംസുദീന്‍ എന്നിവര്‍ സംസാരിച്ചു.

Back to Top