11 Friday
September 2026
2026 September 11
1448 Rabie Al-Awwal 28

ഇസ്രായേലിനെ പുറത്താക്കല്‍: നിയമോപദേശം തേടി ഫിഫ


ഹമാസിനെതിരായ പോരാട്ടത്തിന്റെ പേരില്‍ പതിനായിരക്കണക്കിന് സിവിലിയന്മാരെ വംശഹത്യ നടത്തുന്ന ഇസ്രായേലിനെ നിരോധിക്കാനാവശ്യപ്പെട്ട് ഫലസ്തീന്‍ നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ ഫിഫ. വിഷയത്തില്‍ തീരുമാനമെടുക്കുംമുമ്പ് നിയമോപദേശം തേടുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. ജൂലൈ 25ന് ഇതു സംബന്ധിച്ച് അസാധാരണ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഫലസ്തീനില്‍ വിശിഷ്യാ, ഗസ്സയില്‍ നടത്തുന്നത് രാജ്യാന്തര ചട്ടലംഘനങ്ങളാണെന്നും അതിനാല്‍ ഇസ്രായേല്‍ ടീമുകള്‍ക്കെതിരെ അടിയന്തര സ്വഭാവത്തോടെ ആവശ്യമായ വിലക്ക് ഏര്‍പ്പെടുത്തണമെന്നും 211 അംഗ ഫെഡറേഷനു മുമ്പാകെ അവര്‍ ബോധിപ്പിച്ചു. എന്നാല്‍, നിയമോപദേശം തേടിയ ശേഷം ഫിഫ കൗണ്‍സില്‍ തീരുമാനമെടുക്കുമെന്ന് ഇന്‍ഫാറ്റിനോ പറഞ്ഞു.

Back to Top