ഫാമിലി മീറ്റ് സംഘടിപ്പിച്ചു
കണ്ണൂര്‍:’ആദര്‍ശ സരണിയില്‍ ആത്മാഭിമാനത്തോടെ’ എന്ന പ്രമേയത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅവ വളപട്ടണം ശാഖ ഇസ്‌ലാഹി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു.
പ്രകൃതിദുരന്തങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത്, പ്രകൃതിയെ മറന്ന നാം പ്രകൃതിയിലേക്ക് മടങ്ങാനാണെന്ന് ഇസ്‌ലാ ഹി ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു. മനുഷ്യരുടെ കൈകടത്തലുകള്‍ പ്രകൃതിയെ മുറിപ്പെടുത്തിയതിന്റെ പ്രത്യാഘാതങ്ങളാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മീറ്റ് ചൂണ്ടിക്കാട്ടി.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും ദുരന്തമനുഭവിക്കുന്നവര്‍ക്കും ആശ്വാസമെത്തിക്കണമെന്നും ഇസ്‌ലാഹി മീറ്റ് ആഹ്വാനം ചെയതു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ മീറ്റ് തെരഞ്ഞെടുത്തു.