ഇസ്‌ലാഹി കുടുംബസംഗമം
പോത്തുകല്ല്: ‘സന്തുഷ്ട കുടുംബം, സുരക്ഷിത സമൂഹം’ കാമ്പയിന്റെ ഭാഗമായി പോത്തുകല്ല് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇസ്‌ലാഹി കുടുംബസംഗമത്തില്‍ മുസ്തഫ മൗലവി അകമ്പാടം, മിസ്ഹബ് സ്വലാഹി, അജ്മല്‍ ഫാറൂഖി, പി സി സിദ്ദീഖ്, ഇസ്മായീല്‍ പൂളപ്പാടം, റഹ്മത്തുല്ല ഉമരി, ഇ എം അന്‍ഷിദ്, ലുഖ്മാന്‍ പോത്തുകല്ല് പ്രസംഗിച്ചു. പഞ്ചായത്ത് ശബാ ബ് പ്രചാരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് ഷാജി കെ ജോണും പുടവ പ്രചാരണോദ്ഘാടനം സ്ഥിരംസമിതി അധ്യക്ഷ കെ റുബീനയും നിര്‍വഹിച്ചു.