കുടുംബസംഗമം
ആലപ്പുഴ: ലൈംഗിക അരാജകത്വത്തിലേക്ക് വഴിവെക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആലപ്പുഴ സലഫി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം അഭിപ്രായപ്പെട്ടു. സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാഹിബ് ജാന്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ ജലീല്‍ മദനി വയനാട് പ്രഭാഷണം നടത്തി. ഷമീര്‍ ഫലാഹി, എം ജി എം ജില്ലാ പ്രസിഡന്റ് ഡോ. ബേനസീര്‍ കോയ തങ്ങള്‍, ആലപ്പുഴ മണ്ഡലം സെക്രട്ടറി മുബാറക് അഹമ്മദ്, പി നസീര്‍, കലാമുദ്ദീന്‍ പ്രസംഗിച്ചു.