10 Saturday
January 2026
2026 January 10
1447 Rajab 21

കുടുംബ സംഗമം

കരുനാഗപ്പള്ളി: ഫാമിലി എംപവര്‍മെന്റ് കാമ്പയിന്റ ഭാഗമായി എം ജി എം പുത്തന്‍തെരുവ് ശാഖ സംഘടിപ്പിച്ച കുടുംബ സംഗമം എം ജി എം ജില്ലാ സെക്രട്ടറി എസ് റഹിയാനത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ബീനാ അബ്ബാസ് അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷമീര്‍ ഫലാഹി വിഷയാവതരണം നടത്തി. അധാര്‍മികതയിലേക്ക് വഴുതി വീഴാന്‍ അനുകൂല സാഹചര്യങ്ങള്‍ വലുതായി കൊണ്ടിരിക്കുമ്പോള്‍ കരുത്തുറ്റ ആദര്‍ശം കൊണ്ടേ അതിനെ പ്രതിരോധിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ആമിന സലീം, ഷഹബാനത്ത് പ്രസംഗിച്ചു.

Back to Top