കുടുംബബന്ധങ്ങള്‍ ആനന്ദകരമാക്കുക
ജിദ്ദ: കുടുംബബന്ധങ്ങള്‍ മനോഹരമാവുമ്പോള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും സംതൃപ്ത ജീവിതം നയിക്കാന്‍ സാധിക്കുമെന്ന് ഫാമിലി കൗണ്‍സലര്‍ ഡോ. ഫര്‍ഹ നൗഷാദ് പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ വനിതാ വിഭാഗമായ ഇന്ത്യന്‍ വിമന്‍സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ഫാമിലി മീറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. കുടുംബബന്ധങ്ങള്‍ ശിഥിലമാകുമ്പോള്‍ മനുഷ്യമനസുകള്‍ അസ്വസ്ഥമാകും, അസ്വസ്ഥ മനസുകള്‍ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തും. ഇണകള്‍ തമ്മില്‍ പരസ്പരം വേര്‍പിരിയാന്‍ പറ്റാത്തവിധം ഭംഗിയും അലങ്കാരവുമായിത്തീരണം, കുടുംബത്തെ ചേര്‍ത്ത് പിടിച്ച് നന്മയില്‍ മുന്നേറാന്‍ സാധിക്കണം. ഡോ. ഫര്‍ഹ നൗഷാദിനുള്ള ഐവോയുടെ ഉപഹാരം പ്രസിഡന്റ് ശമിയത്ത് അന്‍വര്‍ നല്‍കി. ഐവോ സെക്രട്ടറി സംറാ മന്‍സൂര്‍, നിഷാത്ത് ഷമീര്‍ സംസാരിച്ചു.