1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഫൈഹ മുജീബിന് പ്രൈം മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെല്ലോഷിപ്പ്


വാഴക്കാട്: വാഴക്കാട് സ്വദേശിനി ഫൈഹ മുജീബിന് പ്രൈം മിനിസ്റ്റേഴ്‌സ് ഫെല്ലോഷിപ്പ് ലഭിച്ചു. മികച്ച ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മാത്രം ലഭിക്കുന്ന ഫെല്ലോഷിപ്പാണിത്. 55 ലക്ഷം രൂപയാണ് ഫെല്ലോഷിപ്പ് തുക. വാഴക്കാട് മുസ്്‌ലിയാരകത്ത് എക്‌സല്‍ മുജീബിന്റെയും ഹനീസയുടെയും മകളാണ്. വാഴക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. ഫാറൂഖ് കോളജില്‍ നിന്ന് ഡിഗ്രി നേടിയതിനു ശേഷം കുസാറ്റില്‍ നിന്ന് എം എസ് സി ഫിസിക്‌സ് രണ്ടാംറാങ്ക് നേടി. ഇപ്പോള്‍ മുംബൈ ഐ ഐ ടിയില്‍ ഫിസിക്‌സില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ്. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രൊജക്ട് ചെയ്തിരുന്നത്.

Back to Top