ഫേസ് ബുക്കിനെതിരെ വിമര്‍ശനം

മുസ്‌ലിം സംഘടനകളെയും വ്യക്തികളെയും ലക്ഷ്യമിട്ട് ഭീകര പട്ടികയെന്ന പേരില്‍ ഫേസ്ബുക്ക് പുറത്തിറക്കിയ ലിസ്റ്റിനെതിരെ വിമര്‍ശനം. ‘അപകടകരം’ എന്നു വിശേഷിപ്പിച്ച് ഏതാനും വ്യക്തികളെയും സംഘടനകളെയും ഉള്‍കൊള്ളിച്ച് ഫേസ്ബുക്ക് ക്രമപ്പെടുത്തിയ പട്ടിക ചോര്‍ന്നിരുന്നു. ആ പട്ടിക മുസ്‌ലിംകളെയാണ് ലക്ഷ്യമിടുന്നതെന്നാണ് പ്രധാന വിമര്‍ശനം.
ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം തീവ്രവാദഗ്രൂപ്പുകളും തീവ്രവലതുപക്ഷ സംഘങ്ങളും ഭീകര സംഘടനകളും അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ നടപ്പാക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്ന ആക്റ്റിവിസ്റ്റുകളുടെയും സര്‍ക്കാരുകളുടെയും ഭാഗത്ത് നിന്നുള്ള വിമര്‍ശനത്തെത്തുടര്‍ന്നാണ് ഇത്തരത്തി ല്‍ പട്ടിക തയാറാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പുതിയ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകളുടെ ഭാഗമായി, തീവ്രവാദികളുടെയോ അക്രമാസക്തമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെയോ സ്വഭാവമുള്ള സംഘടനകള്‍ക്ക് ഫേസ്ബുക്ക് നിരോധനം ഏര്‍പ്പെടുത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായി നാലായിരത്തോളം പേരുടെയും സംഘടനകളുടെയും പട്ടിക ഫേസ്ബുക്ക് പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ബാങ്കുകള്‍, ജീവകാരുണ്യ സംഘടനകള്‍, ആശുപത്രികള്‍, സംഗീതജ്ഞര്‍ തുടങ്ങി മരിച്ചുപോയ ചരിത്രകാരന്മാര്‍ വരെ ഇതിലുണ്ട്.
