യൂറോപ്യന്‍ യൂണിയന്‍ അഭയാര്‍ഥികളെ നാടുകടത്തുന്ന നയം പ്രഖ്യാപിച്ചു
അഭയാര്‍ഥികളെ അതിവേഗം നാടുകടത്താനും പ്രവേശനം പരമാവധി തടയാനും അനുവദിച്ച് പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. തീവ്രവലതുപക്ഷത്തിന് നല്‍കിയ മൂന്നു വര്‍ഷത്തെ കൂടിയാലോചനകള്‍ക്കൊടുവിലാണ് യൂറോപ്യന്‍ യൂനിയന്‍ കുടിയേറ്റ ഉടമ്പടി എന്ന പേരില്‍ പുതിയ നയം പ്രഖ്യാപിച്ചത്. എന്നാല്‍, നിലവിലെ നിയമങ്ങള്‍ പ്രകാരം ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളുമായി തിരിച്ചയക്കല്‍ കരാറില്ലാത്തതിനാല്‍ തുടര്‍നടപടികള്‍ എളുപ്പമാകില്ല.