ഏട്ടിലില്ലാത്ത ക്രിസ്തുമസ് ആഘോഷം
ഇഫ്തികാര്‍ അഹ്മദ്
ആഘോഷങ്ങളുടെ ചരിത്രത്തിന് മനുഷ്യനോളം പഴക്കമുണ്ട്. ദൈവം പ്രവാചകരെ നിയോഗിച്ചപ്പോള്‍ ആരാധനയുടെ ഭാഗമായി അതത് സമൂഹങ്ങള്‍ക്ക് ആരോഗ്യകരമായ ആഘോഷങ്ങളും നിശ്ചയിച്ചിരുന്നു. മതസന്ദേശങ്ങളുടെ ആധികാരിക സ്രോതസ്സ് വേദഗ്രന്ഥങ്ങളാണ്. ഒരു ആചാരവും ആരാധനയും ദിവ്യപ്രോക്തമാകണമെങ്കില്‍ അതേപ്പറ്റി പ്രവാചകന്മാരോ വേദങ്ങളോ പ്രതിപാദിച്ചിരിക്കണം. അല്ലാത്ത പക്ഷം അവ പുതുതായി കടന്നുവന്ന നിര്‍മിതികളാണെന്ന് മനസ്സി ലാക്കാം. ജന്മദിനാഘോഷങ്ങളുടെ തെളിവ് തേടി വേദഗ്രന്ഥങ്ങള്‍ പരതിയാല്‍ സാധാരണ വ്യക്തിയുടെയോ പ്രവാചകന്മാരുടെയോ ജയന്തിയും സമാധിയും കൊണ്ടാടാന്‍ ഒരു നിര്‍ദേശവും കാണാനാവില്ല. പ്രവാചകന്മാരുടെ ജന്മദിനാഘോഷങ്ങള്‍ അവരുടെ കാലശേഷവും സച്ചരിതരായ അനുയായികളുടെ കാലശേഷവും വളരെ കഴിഞ്ഞാണ് ഉടലെടുത്തത്. ഇത്തരം ആചാരങ്ങള്‍ക്ക് മതത്തിന്റെ ഭാഷ്യം നല്കപ്പെട്ടത് പൗരോഹിത്യത്തിന്റെ അതിര് കടന്ന ഇടപെടല്‍ നിമിത്തമാണ്. ക്രിസ്തുമസും നബിദിനവും പൗരോഹിത്യത്തിന്റെ അവിഹിത ഉല്പന്നങ്ങളില്‍ ചില ഉദാഹരണങ്ങള്‍ മാത്രം.
ക്രിസ്തുമസ് വന്ന വഴി
യേശുവിന്റെ കാലശേഷം 300 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജയന്തി ആഘോഷം തുടങ്ങിയത്. എ ഡി 313-ലെ മിലാന്‍ വിളംബരത്തോടെ ക്രിസ്തുമതം റോമിന്റെ ഔദ്യോഗിക മതമായി ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ചു. എ ഡി 325-ലെ നിഖ്യാ കൗണ്‍സിലില്‍ ചക്രവര്‍ത്തി ദൈവത്തിന്റെ ദ്വിത്വം അംഗീകരിച്ചപ്പോള്‍ ത്രിത്വവാദികളായ അതനാസിയസും കൂട്ടരും ചക്രവര്‍ത്തിയെ പ്രീണിപ്പിക്കാന്‍ പല നിയമങ്ങളും അംഗീകരിച്ചിരുന്നു. അതിലൊന്നാണ് ഡിസംബര്‍ 25 ക്രിസ്തുമസായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. എ ഡി 5-ാം നൂറ്റാണ്ട് വരെ റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന മതമായിരുന്നു മിത്രമതം. സൂര്യദേവന്റെ അവതാരമായിട്ടാണ് മിത്ര ദേവനെ ഇവര്‍ കണ്ടിരുന്നത്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും ഈ മതത്തിന്റെ അനുയായിയായിരുന്നു. മിത്രദേവന്റെ ജന്മദിനമായി റോമക്കാര്‍ ഡിസംബര്‍ 25 ആഘോഷിച്ചിരുന്നു. മിത്ര വിശ്വാസികള്‍ക്കിടയില്‍ ജീവിച്ചിരുന്ന ക്രൈസ്തവരും അവരുടെ രക്ഷകന്റെ ജന്മദിനമായി ഡിസംബര്‍ 25 അവരുടെ കൂടെ ആഘോഷിക്കാന്‍ തുടങ്ങുകയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ (4-ാം നൂറ്റാണ്ട് അവസാനത്തോടെ) ഡിസംബര്‍ 25 എന്നത് ക്രിസ്തുവിന്റെ ജന്മദിനമായി രൂപാന്തരപ്പെട്ടു.
തെളിവുകള്‍ സംസാരിക്കട്ടെ
”അങ്ങനെ റോമാ സാമ്രാജ്യത്തിലെങ്ങും ഉത്സവാന്തരീക്ഷം സജീവമായിരുന്ന ഡിസംബര്‍ 25ന് യേശുക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കാന്‍ റോമിലെ മാര്‍പാപ്പയായ ഗ്രിഗറിയും പിന്‍ഗാമികളും ക്രിസ്ത്യാനികള്‍ക്ക് അനുവാദവും പ്രോത്സാഹനവും നല്‍കി. റോമില്‍ ആദ്യ ദശകങ്ങളില്‍ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായിരുന്നു. ആര്‍ത്തുല്ലസിച്ച് ഉത്സവമാഘോഷിക്കുന്ന അക്രൈസ്തവരായ റോമക്കാരുമൊത്ത് ക്രൈസ്തവോചിതമായി സന്തോഷിക്കുന്നതിന് വേണ്ടിയാണ് ഡിസംബര്‍ 25ന് (സൂര്യോത്സവ ദിനം) ക്രിസ്തുമസ് ആചരിക്കാന്‍ പാശ്ചാത്യ ക്രിസ്തുസഭ നിശ്ചയിച്ചത്; പൗരസ്ത്യ ക്രൈസ്തവ സഭകളും യഥാകാലം സ്വാഗതംചെയ്തു.” (സര്‍വ വിജ്ഞാനകോശം, 1990 ു: 368369, ഠവല ടമേലേ ശിേെശൗേലേ ീള ഋിര്യരഹീുലറശമ, ജൗയഹശരമശേീി)
”ക്രൈസ്തവര്‍ എന്തുകൊണ്ടാണ് ഡിസംബര്‍ 25 ആഘോഷിക്കുന്നതെന്നുള്ളത് അനിശ്ചിതത്വത്തില്‍ നിലനില്‍ക്കുന്ന കാര്യമാണ്. എന്നാല്‍ മുന്‍കാല ക്രിസ്ത്യാനികള്‍ റോമിലെ മിത്ര മതക്കാരോടൊപ്പം യോജിപ്പിലെത്തിയതിന്റെ ഫലമാണിത്. റോമക്കാര്‍ സൂര്യദേവന്റെ ഉത്സവം ഈ ദിവസങ്ങളിലായിരുന്നു കൊണ്ടാടിയിരുന്നത്.” (ആൃശമേിശരമ, ഢീഹ: 3, ജ. 283, 1992, ലറശശേീി: 15)
”ഡിസംബര്‍ 25 യേശുക്രിസ്തുവിന്റെ ജന്മദിനാഘോഷമായി ആചരിക്കപ്പെടുന്ന ഒരു ക്രൈസ്തവ ഉത്സവദിനമാണ്. ചരിത്രപരമായി ഈ ദിവസത്തിന്ന് ആധികാരികത കുറവാണ്. യഥാര്‍ഥത്തില്‍ ക്രിസ്തുമതത്തിന്റെ ആഗമനത്തിന്ന് മുമ്പ് ബ്രിട്ടണിലും ഒരു പാഗന്‍ മതത്തിന്റെ ഭാഗമായി ഈ ദിവസം കൊണ്ടാടിയിരുന്നു.” (ഘീിഴ ാമി ശഹഹൗേെൃമലേറ ഋിര്യരഹീുലറശമ ീള ംീൃഹറ ഒശേെീൃ്യ, ു.173, 1991, ഘീിറീി)
ഭൂരിപക്ഷം വരുന്ന കത്തോലിക്കക്കാര്‍ കൂടി അംഗീകരിക്കുന്ന ബൈബിള്‍ നിഘണ്ടു പറയുന്നു: ”സാര്‍വത്രിക സഭയില്‍ ഡിസംബര്‍ 25 ജനനദിവസമായി ആഘോഷിക്കുന്നു. വിജാതീയരായ റോമക്കാര്‍ സൂര്യദേവന്റെ, മിത്രദേവന്റെ ജനനതിരുനാള്‍ ആഘോഷിച്ചിരുന്നത് ഈ ദിവസമായിരുന്നു. ഈ ആഘോഷവുമായി ബന്ധപ്പെട്ടതായിരിക്കാം നീതി സൂര്യനായ ഈശോയുടെ ജനന തിരുനാള്‍ ആദിമ ക്രൈസ്തവര്‍ ഡിസംബര്‍ 25ന് ആഘോഷിക്കുന്നത്.” (ദൈവശാസ്ത്ര നിഘണ്ടു, പേജ്: 141, ചീഫ് എഡി. ഡോ. ജോസഫ് കല്ലറങ്ങാട്ട്)
യേശുവിന്റെ ജനനം
ക്രൈസ്തവര്‍ ആഹ്ലാദത്തോടെ ആഘോഷിക്കുന്ന ക്രിസ്തുമസ് ആഘോഷം യേശുക്രിസ്തുവിന്റെ ജന്മദിനമോ മാസമോ വര്‍ഷമോ നിര്‍ണയിക്കാനുള്ള ആധികാരിക തെളിവൊന്നുമില്ലെന്നതാണ് വസ്തുത. യേശുവിന്റെ ജനന ദിവസവും മാസവുമെല്ലാം സംബന്ധിച്ച് ഇന്നും ദുരൂഹതകള്‍ ബാക്കി നില്‍ക്കുന്നു. യേശു ജനിച്ചത് ഡിസംബര്‍ മാസത്തിലാകാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
ബൈബിളും ഖുര്‍ആനും ക്രിസ്തുവിന്റെ ജനന വൃത്താന്തം വിവരിക്കുന്നുണ്ടെങ്കിലും ഇരു ഗ്രന്ഥങ്ങളും ദിവസമോ മാസമോ വെളിപ്പെടുത്തുന്നില്ല. ബൈബിള്‍ പുതിയ നിയമത്തില്‍ മത്തായി ഒന്നാം അധ്യായം 18 മുതല്‍ 25വരെയും രണ്ടാം അധ്യായം 1 മുതല്‍ 12 വരെ വചനങ്ങള്‍ വരെയും യേശുവിന്റെ ജനന വിവരം വെളിപ്പെടുത്തുന്നുവെങ്കിലും കൂടുതല്‍ വ്യക്തമായി പറയുന്നത് ലൂക്കോസാണ്. മാര്‍ക്കോസും യോഹന്നാനും ജനനത്തെപ്പറ്റി സംസാരിക്കുന്നില്ല. ലൂക്കോസിന്റെ സുവിശേഷവും ഖുര്‍ആനിലെ സൂറതു മര്‍യം 23 മുതല്‍ 26 വരെ വചനങ്ങളും പരിശോധനക്ക് വിധേയമാക്കുമ്പോള്‍ യേശുവിന്റെ ജന്മദിനം ഡിസംബറിലാകാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് വ്യക്തമാക്കുന്നത്.
ലൂക്കോസ് എഴുതുന്നു: ”യൂദയില്‍ ദാവീദിന്റെ പട്ടണമായ ബെത്‌ലഹേമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മര്‍യത്തോട് കൂടെ പോയി. അവിടെയായിരിക്കുമ്പോള്‍ അവള്‍ക്ക് പ്രസവ സമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. അവനെ പിള്ള കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍തൊട്ടിലില്‍ കിടത്തി, കാരണം സത്രത്തില്‍ അവര്‍ക്ക് സ്ഥലം ലഭിച്ചില്ല. ആ പ്രദേശത്തെ വയലുകളില്‍ ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാര്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്റെ ദൂതന്‍ അവരുടെ അടുത്തെത്തി. കര്‍ത്താവിന്റെ മഹത്വം അവരുടെ മേല്‍ പ്രകാശിച്ചു, അവര്‍ ഭയപ്പെട്ടു. ദൂതന്‍ അവരോട് പറഞ്ഞു: ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെയറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.” (ലൂക്കോസ് 2:5-12)
ഇവിടെ ലൂക്കോ 2:8ല്‍ വെളിമ്പ്രദേശത്ത് ആട്ടിന്‍കൂട്ടത്തിന്ന് കാവല്‍ നില്‍ക്കുന്ന ഇടയന്മാരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട് എന്നാല്‍ ഡിസംബര്‍ മാസം ശക്തമായ തണുപ്പനുഭവപ്പെടുന്ന കാലമായതിനാല്‍ ആട്ടിടയന്മാര്‍ തുറന്ന സ്ഥലത്ത് കാവല്‍ നില്‍ക്കുക സംഭവ്യമല്ല. ആയതിനാല്‍ ഇത് സപ്തംബറോ ഒക്‌ടോബറോ ആയിരിക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.
വിശുദ്ധ ഖുര്‍ആന്‍ യേശുവിന്റെ ജനനവിവരം രേഖപ്പെടുത്തുന്നത് ശ്രദ്ധിക്കുക: ”അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും അവള്‍ അകലെ ഒരു സ്ഥലത്ത് അതുമായി മാറി താമസിക്കുകയും ചെയ്തു. പ്രസവവേദന അവളെ ഒരു ഈത്തപ്പന വൃക്ഷത്തിനടുത്തേക്ക് കൊണ്ടുവന്നു. അവള്‍ പറഞ്ഞു: ഇതിനു മുമ്പ് ഞാന്‍ മരിക്കുകയും വിസ്മരിക്കപ്പെട്ടവളാവുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഉടനെ അവളുടെ താഴ് ഭാഗത്ത് നിന്ന് (ഒരാള്‍) അവളെ വിളിച്ച് പറഞ്ഞു; നീ ദുഃഖിക്കേണ്ടതില്ല, നിന്റെ നാഥന്‍ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കിയിരിക്കുന്നു. നീ ഈത്തപ്പന മരം നിന്റെ അടുക്കലേക്ക് പിടിച്ച് കുലുക്കുക. അത് നിനക്ക് പാകമായ ഈത്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍മയോടെയിരിക്കുകയും ചെയ്യുക.” (വി.ഖു 19:22-26)
ഉപര്യുക്ത സൂക്തങ്ങളില്‍ ഈത്തപ്പഴം പഴുക്കുന്നതും കുലുക്കിയാല്‍ വീഴുന്നതും സൂചിപ്പിച്ചിരുന്നു. കൊടും തണുപ്പുള്ള ഡിസംബര്‍ മാസത്തിലല്ല ഈത്തപ്പഴം പഴുക്കുന്നതും കുലുക്കിയാല്‍ വീഴാന്‍ പാകത്തിലാകുന്നതും. മറിച്ച് അത്യുഷ്ണ കാലത്താണിത് സംഭവിക്കുന്നതെന്ന് സുതരാം വ്യക്തമാണ്. ആയതിനാല്‍ യേശുവിന്റെ ജനനം ആഗസ്റ്റിലോ സപ്തംബറിലോ ആയിരിക്കാം.
യേശുവിന്റെ ജനനം വിശദീകരിക്കുമ്പോള്‍ ഖുര്‍ആനും ബൈബിളും തമ്മില്‍ വൈരുധ്യമാവുകയല്ല, വൈവിധ്യമാവുകയാണ്. ഇരു ഗ്രന്ഥത്തിലെ വാക്യങ്ങളും ഉഷ്ണകാലത്തെയാണ് സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്റെ ജന്മദിനം ഏതാണെന്നുള്ള ഭിന്നാഭിപ്രായം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രൈസ്തവ സഭകള്‍ അത് ഗൗരവമായെടുക്കാറില്ല. ക്രിസ്തുമസ് പാശ്ചാത്യ സഭകള്‍ ഡിസംബര്‍ 25നും പൗരസ്ത്യര്‍ ഏപ്രില്‍ 20, മാര്‍ച്ച് 28, മെയ് 20-30, സപ്തംബര്‍ 29, ജനുവരി 6 തുടങ്ങിയ വ്യത്യസ്ത ദിനങ്ങളിലും ആചരിക്കുന്നു. ഡിസംബര്‍ 25-ന് ക്രിസ്തുവിന്റെ ജന്മദിനമാഘോഷിക്കാന്‍ റോമിലെ മാര്‍പാപ്പയായിരുന്ന ഗ്രിഗറിയും പിന്‍ഗാമികളും ക്രൈസ്തവര്‍ക്ക് അനുവാദംനല്കി. യേശുവിന്റെ ജന്മദിനത്തിലെ വൈരുധ്യം ആഘോഷത്തിന് തടസ്സമാകേണ്ടതില്ലെന്നും ആഘോഷത്തിന്റെ ചൈതന്യമാണ് കാത്തുസൂക്ഷിക്കേണ്ടതെന്നും അനുയായികളെ പഠിപ്പിച്ച് നിര്‍വൃതി കണ്ടെത്തുകയാണ് ആധുനിക അപ്പോസ്തലന്മാര്‍.
എ ഡി 4-ാം നൂറ്റാണ്ടിലാണ് ക്രിസ്തുമസ് ആഘോഷത്തിന് അല്‍പമെങ്കിലും ഏകീകരണം വന്നത്. അതിന്നു മുമ്പ് പല ദിവസങ്ങളിലായാണ് കൊണ്ടാടിയിരുന്നത്. വില്‍ ഡ്യുറന്റ് എഴുതുന്നു: ”നാലാം നൂറ്റാണ്ട് വരെ യേശുവിന്റെ ജനനമായി അംഗീകരിക്കപ്പെട്ടിരുന്നത് മാര്‍ച്ച് 28, ഏപ്രില്‍ 19, മെയ് 29 തിയ്യതികളായിരുന്നു” (ണശഹഹ ഊൃമി,േ ടലമലെൃ & ഇവൃശേെ, ടശാീി & ടരവൗേെലൃ, ു.558)
”ഈശോയുടെ ജനന ദിവസം എതെന്ന് വിശുദ്ധഗ്രന്ഥത്തില്‍ കൃത്യമായ സൂചന ഇല്ലാത്തത് കൊണ്ട് ആദ്യ നൂറ്റാണ്ടുകളില്‍ മിശിഹായുടെ ജനനം പൗരസ്ത്യ സഭകളില്‍ ജനുവരി ആറിന് ആഘോഷിച്ചിരുന്നതായും കാണുന്നു.” (ദൈവ ശാസ്ത്ര നിഘണ്ടു, പേജ്: 141)