27 Friday
June 2025
2025 June 27
1447 Mouharrem 1

ഏറ്റവും വലിയ പിരമിഡിനുള്ളില്‍ മറഞ്ഞിരിക്കുന്ന അറ കണ്ടെത്തിയതായി ഈജിപ്ത്


ഈജിപ്തിലെ 4500 വര്‍ഷം പഴക്കമുള്ള ഖുഫു (സവൗളൗ) പിരമിഡിനുള്ളില്‍ മറഞ്ഞിരിക്കുന്ന അറ കണ്ടെത്തിയതായി ഈജിപ്ഷ്യന്‍ പുരാവസ്തു അധികൃതര്‍. സ്‌കാന്‍ പിരമിഡ് പ്രോജക്ടിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍. 2015ല്‍ ആരംഭിച്ചതാണ് സ്‌കാന്‍ പിരമിഡ് പ്രൊജക്ട്. പിരമിഡിന്റെ പ്രധാന കവാടത്തിനു മുകളിലായി അടച്ചിട്ട ഇടനാഴി കണ്ടെത്താന്‍ ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചതായി പറയുന്നു. മറ്റു ഭാഗങ്ങളില്‍ നിന്ന് പ്രവേശിക്കാന്‍ കഴിയാത്ത ഈ ഇടനാഴിക്ക് ഒമ്പത് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുണ്ടെന്നും അവര്‍ പറയുന്നുണ്ട്. അതിനു ശേഷം ശാസ്ത്രജ്ഞര്‍ കാല്‍ ഇഞ്ച് വ്യാസമുള്ള ഒരു ജാപ്പനീസ് എന്‍ഡോസ്‌കോപ് കല്ലുകള്‍ക്കിടയിലുള്ള വിടവിലൂടെ അകത്ത് കടത്തി ഉള്ളിലെ സ്‌പേസില്‍ നിന്ന് ചില ചിത്രങ്ങള്‍ പകര്‍ത്താനും ശ്രമിക്കുകയുണ്ടായി. ഒളിഞ്ഞിരിക്കുന്ന ഒരുപാട് രഹസ്യങ്ങള്‍ ഇനിയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Back to Top