28 Wednesday
January 2026
2026 January 28
1447 Chabân 9

കെ എന്‍ എം മര്‍കസുദ്ദഅ്‌വ എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം

കെ എന്‍ എം മര്‍കസുദ്ദഅ്‌വ എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ സി എം മൗലവി പ്രസംഗിക്കുന്നു.


ആലുവ: അഫ്ഗാന്‍ ജനത ഇന്നനുഭവിക്കുന്ന ദുരിതങ്ങളുടെ പാപഭാരം ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള സാമ്രാജ്യത്വ ശക്തികളുടെ ദുഷ്ടലാക്കിനെ ആഗോള സമൂഹം തിരിച്ചറിയണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം വി മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുസ്സമദ് മദനി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി സുഹൈല്‍ സാബിര്‍ രണ്ടത്താണി പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. സി എം മൗലവി, ജില്ലാ സെക്രട്ടറി എം കെ ശാക്കിര്‍, വൈ.പ്രസിഡന്റ് വി എച്ച് അബ് ദുല്‍ഖാദര്‍, അശ്‌റഫ് കൊച്ചി, റഫീഖ് പള്ളുരുത്തി, അബ്ദുല്ല നെട്ടൂര്‍, കെ എം സലിം അറക്കപ്പടി, കെ കെ ഹുസൈന്‍ സ്വലാഹി, കബീര്‍ സുല്ലമി പെരുമറ്റം, സാബിഖ് മാഞ്ഞാലി, സിയാദ് എടത്തല പ്രസംഗിച്ചു.

Back to Top