23 Monday
December 2024
2024 December 23
1446 Joumada II 21

ഉര്‍ദുഗാന്‍ വീണ്ടും തുര്‍ക്കി പ്രസിഡന്റ്


തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിജയിച്ചു. രണ്ടാം ഘട്ടത്തിലെ ആദ്യ ഫലങ്ങളില്‍ തന്നെ ഉര്‍ദുഗാന്‍ മുന്നിലായിരുന്നു. ഉര്‍ദുഗാന് 52.14%, എതിര്‍സ്ഥാനാര്‍ഥി കമാല്‍ കിലിച്ദാറുലുവിന് 47.86% എന്നിങ്ങനെയായിരുന്നു വോട്ടുനില. 20 വര്‍ഷമായി ഉര്‍ദുഗാനാണ് തുര്‍ക്കി ഭരിക്കുന്നത്.
2014 തൊട്ട് ഇതു മൂന്നാം തവണയാണ് ഉര്‍ദുഗാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം നേടുന്നത്. അതിനു മുമ്പ് 11 വര്‍ഷം തുര്‍ക്കിയുടെ പ്രധാനമന്ത്രിയുമായിരുന്നു.

Back to Top