ഏരത്തുകണ്ടി അബൂബക്കര്‍ മാസ്റ്റര്‍
ഫൈസല്‍ നന്മണ്ട
നന്മണ്ട: പ്രദേശത്തെ മത, വിദ്യാഭ്യാസ, സാംസ്‌കാരിക, കാര്‍ഷിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന ഏരത്തുകണ്ടി അബൂബക്കര്‍ മാസ്റ്റര്‍(92) നിര്യാതനായി. നന്മണ്ട എ എം എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ച അദ്ദേഹം പ്രദേശത്തെ ഒട്ടേറെ പേര്‍ക്ക് ആദ്യാക്ഷരം പഠിപ്പിച്ച ഗുരുനാഥനായിരുന്നു. നോര്‍ത്ത് നന്മണ്ട ജുമാമസ്ജിദ് യാഥാര്‍ഥ്യമാക്കുന്നതില്‍ നേതൃത്വം നല്‍കുകയും ദീര്‍ഘകാലം മസ്ജിദിന്റെ ഭരണസാരഥ്യം വഹിക്കുകയും ചെയ്തു.
അരേനപൊയില്‍ നമസ്‌കാര പള്ളി ജുമാമസ്ജിദാക്കി വിപുലീകരിച്ചതിലും വര്‍ഷങ്ങള്‍ക്കു മുമ്പ്തന്നെ അരേനപൊയി ല്‍ ദാറുല്‍ഉലൂം മദ്‌റസ സ്ഥാപിച്ചതും അബൂബക്കര്‍ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. ഗ്രാമീണ മേഖലയായ അരേന പൊയില്‍ പ്രദേശത്തേക്ക് നന്മണ്ട അങ്ങാടിയില്‍ നിന്ന് റോഡ് നിര്‍മാണത്തിനും പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കാനും ആരോഗ്യകേന്ദ്രം സ്ഥാപിക്കാനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വപരമായ പങ്ക് നിര്‍വ്വഹിച്ചു. നന്മണ്ടയിലെ പരേതരായ പീടികക്കണ്ടി മൊയ്തി, കൊല്ലങ്കണ്ടി ഖദീജ എന്നിവരുടെ മക നാണ്. ഭാര്യ: ഖദീജ. മക്കള്‍: ജമീല, മുഹമ്മദ് ഷരീഫ്, അബ്ദു സ്സമദ്, മുഹമ്മദ് ഇഖ്ബാല്‍, സുല്‍ഫത്ത്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കട്ടെ. (ആമീന്‍)