‘എന്റെ വായന’ സെമിനാര്‍
കൊച്ചി: ശബാബ് വാരികയുടെ പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം ശബാബ് റീഡേഴ്‌സ് ഫോറം സംഘടിപ്പിച്ച ‘എന്റെ വായന’ സെമിനാര്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. മുസ്തഫ സുല്ലമി ഉദ്ഘാടനം ചെയ്തു. ഫിറോസ് കൊച്ചി മോഡറേറ്റായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ബഷീര്‍ മദനി, സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍, എഴുത്തുകാരായ അനസ് എടവനക്കാട്, കെ എം ജാബിര്‍, ഐ എസ് എം സംസ്ഥാന സെക്രട്ടറി അയ്യൂബ് എടവനക്കാട്, ജില്ലാ പ്രസിഡന്റ് സാബിഖ് മാഞ്ഞാലി, സെക്രട്ടറി എം എം ബുറാശിന്‍, സിജാദ് കൊച്ചി, ഫജര്‍, കബീര്‍ സുല്ലമി, റഫീഖ് പ്രസംഗിച്ചു.