എങ്ങോട്ടാണ് ഈ പട്ടിണിക്കണക്ക്
ശമീം കീഴുപറമ്പ്
ആഗോള പട്ടിണി സൂചികയും മറ്റ് അനുബന്ധ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളും വരച്ചു കാണിക്കുന്ന തീവ്ര യാഥാര്‍ഥ്യങ്ങളെ കുറിച്ചുള്ള പഠനങ്ങളും പരിഹാരങ്ങളുമായിരിക്കണം ഇനി മുന്നിലുണ്ടാകേണ്ടത്. സമൂഹത്തെ നേരിടുന്ന ഇത്ത രം ദാരിദ്ര്യം മറ്റു ബുദ്ധിമുട്ട് എന്നിവയി ല്‍ നിന്നൊക്കെ പുറത്തു കടക്കുക എങ്ങനെയാണ്? സമൂഹം ഇത്രമേല്‍ ദാരിദ്ര്യം ചുമലിലേറ്റുമ്പോഴും അദാനിയെ യും അംബാനിയെയും പോലുള്ളവര്‍ സര്‍ക്കാറുകളുടെ സഹായത്തോടെ കോടികള്‍ അടിച്ചെടുക്കുന്നു. ഇവയ്ക്ക് നിയന്ത്രണമുണ്ടായിരുന്നെങ്കില്‍ പൊതുകടത്തിന്റെ ഭാരം കുറയുമായിരുന്നു. 2014-ല്‍ ഇതേ പട്ടിണി സൂചികയില്‍ നമ്മുടെ സ്ഥാനം 55 ആയിരുന്നു.
2020-നു ശേഷമാണ് നമ്മുടെ സ്ഥിതി വളരെ മോശമാകുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യത്ത് സംഭവിച്ച ദിശാമാറ്റങ്ങളാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് കൂപ്പുകുത്താന്‍ കാരണമെന്ന് സാരം. യൂനിസെഫിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ പ്രതിവര്‍ഷം 15 വയസ്സില്‍ താഴെയുള്ള 15 ലക്ഷം കുട്ടികളാണ് മരിച്ചുവീഴുന്നത്. സബ്കാ വികാസ് എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ബി ജെ പി ഭരണത്തിലിരിക്കുന്ന കാലത്താണ് നാം ഏറെ പിറകോട്ട് വലിച്ചെറിയപ്പെട്ടിരിക്കുന്നത്. വികസനം ലക്ഷ്യമാക്കി വന്‍കിട പദ്ധതികളുടെ പിറകെ പായുമ്പോള്‍ പാവപ്പെട്ടവരുടെ ദയനീയ സ്ഥിതിയാണ് ഇത്തരം കണക്കുകളിലൂടെ പുറത്തുവരുന്നത്. പരിഹാരം കണ്ടില്ലെങ്കില്‍ രാജ്യം വലിയ പ്രതിസന്ധിയിലാകും.