തെരഞ്ഞെടുപ്പ് തിയ്യതി വെള്ളിയാഴ്ചയില്‍ നിന്ന് മാറ്റണം – മുജാഹിദ് സംഗമം
കോഴിക്കോട്: കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്താനുള്ള കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം പിന്‍വലിക്കണമെന്ന് കോഴിക്കോട് സൗത്ത് ജില്ലാ മുജാഹിദ് ഡെലിഗേറ്റ് മീറ്റ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്കും പ്രയാസമുണ്ടാക്കുന്ന ഈ തീരുമാനം രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായി വേണം കരുതാന്‍. കേരളത്തിലെ മതേതര കക്ഷികള്‍ ഒന്നിച്ച് വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ട് വന്ന് തീരുമാനം പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ധമുണ്ടാകണമെന്ന് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം ഡോ. ഐ പി അബ്ദുസ്സലാം, സംസ്ഥാന ഭാരവാഹികളായ ഫൈസല്‍ നന്മണ്ട, അഡ്വ. പി എം ഹനീഫ, ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍ കോയ, ജില്ല ഭാരവാഹികളായ അബ്ദുറശീദ് മടവൂര്‍, എം ടി അബ്ദുല്‍ഗഫൂര്‍, ശുക്കൂര്‍ കോണിക്കല്‍, പി അബ്ദുല്‍മജീദ്, പി സി അബ്ദുറഹ്മാന്‍, കുഞ്ഞിക്കോയ ഒളവണ്ണ, മുഹമ്മദലി കൊളത്തറ, ബി വി മെഹബൂബ്, അബ്ദുസലാം കാവുങ്ങല്‍, എന്‍ ടി അബ്ദുറഹ്മാന്‍, അബ്ദുല്ലത്തീഫ് അത്താണിക്കല്‍ പ്രസംഗിച്ചു.