എറണാകുളം ജില്ലാ മുജാഹിദ് കണ്‍വന്‍ഷന്‍

ആലുവ: വിശ്വാസ ആചാര അനുഷ്ഠാനങ്ങളുടെ പേരില്‍ ഒരേ ആദര്‍ശത്തില്‍ ഉള്‍ക്കൊള്ളുന്നവര്‍ വ്യത്യസ്ത നിലപാടുകളില്‍ നിന്ന് പരസ്പരം ആക്ഷേപിക്കുന്നതിന് പകരം നിലപാടുകളെ സത്യസന്ധമായി പ്രമാണങ്ങളുമായി ഒത്തുനോക്കാന്‍ തയ്യാറാവണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെയും പോഷക സംഘങ്ങളുടെയും സംയുക്ത കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സംഗമം കെ എന്‍ എം സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിയാസ് സലഫി അധ്യക്ഷത വഹിച്ചു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് എം എം ബഷീര്‍ മദനി, ജില്ലാ സെക്രട്ടറി കെ കെ ഹുസൈന്‍ സ്വലാഹി, ഐ എസ് എം ജില്ലാ സെക്രട്ടറി സജ്ജാദ് ഫാറൂഖി, എം ജി എം ജില്ലാ സെക്രട്ടറി നൗഫിയ ഖാലിദ്, എം എസ് എം ജില്ലാ സെക്രട്ടറി അദ്‌നാന്‍ ഹാദി, ഫിറോസ് കൊച്ചി, വി മുഹമ്മദ് സുല്ലമി, സിജാദ്, അന്‍വര്‍ പള്ളുരുത്തി, കെ എം സലിം, സിയാദ് എടത്തല, മുഹമ്മദ് കാക്കനാട്, റഷീദ് കുന്നുകര, കബീര്‍ സുല്ലമി പ്രസംഗിച്ചു.
