ഏകസിവില്‍കോഡ് സമൂഹത്തെ ഭിന്നിപ്പിക്കും -എറണാകുളം ജില്ലാ കണ്‍വന്‍ഷന്‍

ആലുവ: ഏക സിവില്‍കോഡ് സമൂഹത്തില്‍ ഛിദ്രതയും ഭിന്നതകളും വര്‍ധിപ്പിക്കുമെന്നും അരാജകത്വം വളര്‍ത്തുമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ എറണാകുളം ജില്ലാ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചുപോന്ന ഭരണാധികളാരും വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ തങ്ങളുടെ മതപരവും സാമുദായികവുമായ വ്യതിരിക്തതകളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. കെ എന്‍ എം സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വി മുഹമ്മദ് സുല്ലമി, സിയാദ് എടത്തല, കെ കെ ഹുസൈന്‍ സ്വലാഹി, അബ്ദുറഹീം ഫാറൂഖി, അയ്യൂബ് എടവനക്കാട്, സാബിഖ് മാഞ്ഞാലി, നാസര്‍ കാക്കനാട്, നൗഫിയ ഖാലിദ് പ്രസംഗിച്ചു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു.
