27 Wednesday
September 2023
2023 September 27
1445 Rabie Al-Awwal 12

ഇ കെ മൗലവി: തെരഞ്ഞെടുത്ത കൃതികള്‍ പുസ്തക പ്രകാശനം 17ന്

കോഴിക്കോട്: സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ഇ കെ മൗലവിയുടെ തെരഞ്ഞെടുത്ത കൃതികള്‍ പ്രകാശനത്തിനൊരുങ്ങി. മൗലവിയുടെ വിലപ്പെട്ട ലേഖനങ്ങളും പുസ്തകങ്ങളും പ്രമുഖ ജീവചരിത്രകാരന്‍ അബ്ദുറഹ്മാന്‍ മങ്ങാടാണ് സമാഹരിച്ചത്. ഇ കെ മൗലവി കുടുംബസമിതി സപ്തംബര്‍ 17-ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പ്രകാശന പരിപാടിയില്‍ അഡ്വ. പി എം എ സലാം, ഡോ. കെ മൊയ്തു, ഡോ. ഇ കെ അഹ്മദ്കുട്ടി, എം കെ ബാവ, ഇസ്ഹാഖലി കല്ലിക്കണ്ടി, അബ്ദുറഹ്മാന്‍ മങ്ങാട്, കെ പി സകരിയ്യ, പി ഒ ഹംസ മാസ്റ്റര്‍, ഇ കെ ഫസലുര്‍റഹമാന്‍, ഇ കെ മറിയം ടീച്ചര്‍ പങ്കെടുക്കും. സാധാരണക്കാര്‍ക്കും ചരിത്രഗവേഷകര്‍ക്കും പ്രയോജനകരമായ ‘ഇ കെ മൗലവി: തെരഞ്ഞെടുത്ത കൃതികള്‍’ എന്ന ഗ്രന്ഥം യുവത ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. റോയല്‍ സൈസില്‍ 384 പേജുകളിലായി പുറത്തിറങ്ങുന്ന ഈ അമൂല്യ കൃതിക്ക് 650 രൂപയാണ് മുഖവില. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 450 രൂപക്ക് ലഭിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x